TRENDING:

Woman found dead |കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍; കയ്യില്‍ വെട്ടേറ്റ പാടുകള്‍; പാലക്കാട് നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

Last Updated:

കൂടെയുള്ള പുരുഷനെ പോലീസ് തിരയുകയാണ്. സംഭവസ്ഥലത്ത് നിന്ന് വെട്ടുകത്തിയും മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ചോറക്കോട്ടില്‍ കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ നാടോടിസ്ത്രീയെ കണ്ടെത്തി. ആഴത്തിലുള്ള മുറിവുകളാണ് കഴുത്തിലേറ്റിരിക്കുന്നത്. തമിഴ്‌നാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച കാലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടെയുള്ള പുരുഷനെ പോലീസ് തിരയുകയാണ്. സംഭവസ്ഥലത്ത് നിന്ന് വെട്ടുകത്തിയും മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

40 വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ് നാടോടി സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും മറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ക്ലാസില്‍ ഫോണ്‍ കൊണ്ടുവന്ന വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

മൈസൂരു: ക്ലാസില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി. മാണ്ഡ്യയിലെ ശ്രീരംഗപട്ടണത്തിലുള്ള ഗനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനാധ്യാപിക വിദ്യാര്‍ഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു.

advertisement

സംഭവം വിവാദമായതോടെ പ്രധാനാധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വസ്ത്രം അഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളെകൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനി ക്ഷമ ചോദിച്ചെങ്കിലും അധ്യാപിക കൂട്ടാക്കിയില്ല.

സ്‌കൂള്‍ വിട്ടശേഷം വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ശ്രീരംഗപട്ടണ തഹസില്‍ദാര്‍ ശ്വേത രവീന്ദ്ര സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയില്‍നിന്നും മറ്റു കുട്ടികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ഇതിന് ശേഷമാണ് പ്രധാനാധ്യാപിക സ്‌നേഹലതയെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവം പോക്‌സോ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതിനാല്‍ പ്രധാനാധ്യാപികയ്‌ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

advertisement

POCSO case | ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

രാജസ്ഥാനിലെ കരൗലി ജില്ലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ആറാം ക്ലാസിൽ പഠിക്കുന്ന 11 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ചയാണ് സംഭവം.

സ്കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്താതിനെ തുടർന്ന് കുട്ടിയുടെ അമ്മ സ്കൂളിലേക്ക് അന്വേഷിച്ച് ചെല്ലുകയായിരുന്നു. സ്കൂളിലെ ഒരു ക്ലാസ്മുറിയിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടു. എന്നാൽ ഈ മുറി അകത്ത് നിന്നും പൂട്ടിയിരുന്നു. മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന അമ്മ അധ്യാപകൻ കുട്ടിയെ ഉപദ്രവിക്കുന്നതാണ് കണ്ടത്. കുട്ടിയുടെ അമ്മയെ കണ്ട പ്രതി ക്ലാസ്മുറിയിൽ നിന്നും അതിവേഗം ഇറങ്ങിയോടുകയായിരുന്നു.

advertisement

പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറയുകയും തുടർന്ന് അവർ പോലീസിൽ അധ്യാപകനെതിരെ പരാതി നൽകുകയുമായിരുന്നു. പോലീസ് പ്രതിയെ പിടികൂടുകയും ഐപിസി സെക്ഷൻ 376, പോക്‌സോ ആക്ട് (POCSO Act) എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

രാജസ്ഥാനിൽ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വർധിച്ചു വരുന്നതായാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് തവണയാണ് സ്കൂൾ പെൺകുട്ടികൾക്കെതിരെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Woman found dead |കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍; കയ്യില്‍ വെട്ടേറ്റ പാടുകള്‍; പാലക്കാട് നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories