പുതുനഗരം കരിപ്പോട് ‘അമ്പിളി’ മുറുക്ക് ഉടമ അനന്തകൃഷ്ണന്റെ കൈയിൽ നിന്ന് പണം വാങ്ങുമ്പോഴാണ് വിജിലൻസ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ അറസ്റ്റിലായത്. വിവിധ രാജ്യങ്ങളിലേക്ക് കരിപ്പോട് മുറുക്ക് കയറ്റുമതി ചെയ്യുന്ന അമ്പിളി മുറുക്ക് കമ്പനിക്ക് പരിശോധന കൂടാതെ സാനിറ്ററി സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഷാജി മാത്യു കൈക്കൂലി ആവശ്യപ്പെട്ടത്.
Also read: നല്ലവനായ ഉണ്ണി’ വീട്ടിലെ ടെറസില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ യുവാവ് എക്സൈസിന്‍റെ പിടിയില്‍
advertisement
കമ്പനിയിലെ 18 തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിന് അനന്തകൃഷ്ണൻ മാർച്ച് ഒമ്പതിന് 10,000 രൂപ നൽകിയിരുന്നു. കഴിഞ്ഞ ദിവസം സാനിറ്ററി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ഒരു തൊഴിലാളിക്ക് 750 രൂപ വീതം 18 തൊഴിലാളികളുടെ കണക്കിൽ 13,500 രൂപ ഷാജി മാത്യു കൈക്കൂലി ചോദിച്ചു. വ്യാഴാഴ്ച രാത്രി സ്റ്റാഫ് ക്വാർട്ടേഴ്സിൽ വരാൻ അനന്തകൃഷ്ണനോട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് അനന്തകൃഷ്ണൻ വിജിലൻസുമായി ബന്ധപ്പെടുകയായിരുന്നു.