വയനാട് മാനന്തവാടിയില്‍ വീട്ടിലെ ടെറസില്‍ കഞ്ചാവ് ചെടി നട്ടു
വളര്‍ത്തിയ യുവാവിനെ പിടികൂടി. എക്സൈസിന് ലഭിച്ച രഹസ്യ
വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുകുന്ന്
കണക്കശേരി വീട്ടില്‍ റഹൂഫ് എന്നയാള്‍ പിടിയിലായത്.
മാനനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ്
യുവാവിന്റെ വീട്ടിലെ ടെറസില്‍ നട്ടുപിടിപ്പിച്ച ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത്.
എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതി റഹൂഫിനെ കോടതി റിമാന്‍ഡ് ചെയ്തു.പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.സി. പ്രജീഷ്, വി.കെ. സുരേഷ്, കെ.എസ്. സനൂപ്, വനിത സിവില്‍ എക്സൈസ് ഓഫീസറായ സല്‍മാ കെ. ജോസ് എന്നിവരും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.