ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ച് നിലത്തുവീണ നിലയിലായിരുന്നു സാറാമ്മയുടെ മൃതദേഹം. തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് ചുറ്റും മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും. പ്രദേശത്ത് ഈ രീതിയിലുള്ള സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടില്ലെന്നും കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും സ്ഥലത്തെത്തിയ ആന്റണി ജോൺ എം.എൽ.എ. പറഞ്ഞു.
Location :
Kothamangalam,Ernakulam,Kerala
First Published :
March 25, 2024 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹത്തിനു ചുറ്റും മഞ്ഞൾപ്പൊടി വിതറിയ നിലയില്‍