ശാന്തകുമാരിയുടെ അയൽവാസിയായ കുഞ്ഞുമോളുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. ക്യാമറകൾ തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശാന്തകുമാരിയും മകൾ അനശ്വരയും കൊച്ചുമക്കളും കുഞ്ഞുമോളുടെ വീട്ടിലെത്തിയത്.
തുടർന്ന് കുഞ്ഞുമോളുമായും മകളുടെ ഭർത്താവ് എബിയുമായും രൂക്ഷമായ വാക്കുതർക്കം നടന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.
Location :
Kottayam,Kottayam,Kerala
First Published :
Apr 01, 2026 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയൽ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ മരിച്ചു
