TRENDING:

കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Last Updated:

കഴിഞ്ഞ ദിവസമാണ് പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: പരവൂരിൽ അമ്മയ്ക്കും മകനും നേരെ നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും ഇതിനെതിരെ സ്വീകരിച്ച നടപടികളും വിശദമാക്കി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
News18 Malayalam
News18 Malayalam
advertisement

കഴിഞ്ഞ ദിവസമാണ് പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയെ വൈകിട്ടോടെ പിടികൂടുകയും ചെയ്തിരുന്നു. തെന്മലയില്‍ നിന്നാണ് പ്രതി ആശിഷിനെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു.

തെക്കുംഭാഗം ബീച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് 44 കാരിയായ ഷംലയും 21 വയസ്സുള്ള മകന്‍ സാലുവും ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഷംല വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് ഇരുവരും കാറില്‍പ്പോയി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്.

advertisement

ഊണുവാങ്ങി കാറില്‍വെച്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്. അസഭ്യം പറഞ്ഞ് സാലുവിനെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച ഷംലയുടെ കഴുത്തില്‍ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു.

Also Read-Sidharth Shukla death| പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാർത്ഥും; ഓർമയായത് ഒരേ സീരിയലിലെ പ്രധാന താരങ്ങൾ

അമ്മയാണെന്നു പറഞ്ഞപ്പോള്‍ തെളിവു ചോദിച്ചായിരുന്നു മര്‍ദനം. ആളുകള്‍ കൂടുന്നതുകണ്ടപ്പോഴാണ് ഇയാള്‍ മര്‍ദനം അവസാനിപ്പിച്ചത്. രക്തം കട്ടപിടിക്കാത്ത രോഗത്തിന് 16 വര്‍ഷമായി ചികിത്സയിലാണ് ഷംല.

advertisement

ഷംലയും സാലുവും പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ചൊവ്വാഴ്ച രാവിലെ പരവൂര്‍ എ സി പിയെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും പറഞ്ഞു.

കണ്ണൂരിൽ 14കാരിയെ തുടർച്ചയായി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പതിനാലുകാരിയെ തുടർച്ചയായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. വടക്കേ പൊയിലൂരിലെ വെളുത്ത പറമ്പത്ത് ഹൗസിൽ വി.പി. വിഷ്ണു (24) വിനെയാണ് കൂത്തുപറമ്പ്  അറസ്റ്റ് ചെയ്തത്. തൃപ്പങ്ങോട്ട് സ്വദേശിയായ പെൺകുട്ടിയെ ആണ് വിഷ്ണു പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കണം എന്ന ഉദ്ദേശത്തോടുകൂടി ഇയാൾ നിരന്തരം പിന്തുടർന്നു എന്നാണ് കേസ്. തുടർച്ചയായി പെൺകുട്ടിയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.

advertisement

2021 ജൂൺ മാസത്തിൽ പ്രതി പെൺകുട്ടിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തി പുറത്തിറക്കി കൊണ്ടുപോയി. പിന്നീട് ബൈക്കിൽ കയറ്റി വാഴമലക്കടുത്ത് വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു. ജൂൺ 10ന് രാത്രി പൊയിലൂർ മടപ്പുരക്ക് അടുത്ത് വെച്ചും ലൈംഗിക അതിക്രമം നടത്തി. ജൂലായ് 17 ന്  പെൺകുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ട് വീട്ടിൽ അതിക്രമിച്ചു കയറി എന്നുമാണ് കേസ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories