നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sidharth Shukla death| പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാർത്ഥും; ഓർമയായത് ഒരേ സീരിയലിലെ പ്രധാന താരങ്ങൾ

  Sidharth Shukla death| പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാർത്ഥും; ഓർമയായത് ഒരേ സീരിയലിലെ പ്രധാന താരങ്ങൾ

  ബാലികാ വധുവിലെ പ്രധാന നടനായിരുന്നു സിദ്ധാർത്ഥ് ശുക്ല. ഇതേ സീരിയലിലെ നായികയായിരുന്ന പ്രത്യൂഷാ ബാനർജി നേരത്തേ മരിച്ചിരുന്നു.

  balika vadhu/image:instagram

  balika vadhu/image:instagram

  • Share this:
   സിദ്ധാർത്ഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും ഹിന്ദി സിനിമാ സീരിയൽ ലോകവും. ഇന്ന് ഉച്ചയോടെയാണ് സിദ്ധാർത്ഥ് ശുക്ല(40)യുടെ മരണവാർത്ത പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടന്ന താരം പിന്നീട് ഉണർന്നില്ലെന്നും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നുവെന്നുമാണ് മുംബൈ കൂപ്പർ ആശുപത്രി അധികൃതർ അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

   സിദ്ധാർത്ഥ് ശുക്ലയുടെ മരണത്തോടെ ദുഃഖപൂർണമായ ചരിത്രം ആവർത്തിച്ചതിന്റെ ഞെട്ടലിലും നടുക്കത്തിലുമാണ് ആരാധകർ. 2008 ൽ പുറത്തിറങ്ങിയ ബാബുൽ കാ ആംഗൻ ഛൂട്ടേ നാ എന്ന സീരിയലിലൂടെയാണ് സിദ്ധാർത്ഥ് ശുക്ല അഭിനയലോകത്തേക്ക് കടക്കുന്നത്. ബാലികാ വധു എന്ന സീരിയലാണ് താരത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചത്.

   ബാലികാ വധുവിലെ പ്രധാന നടനായിരുന്നു സിദ്ധാർത്ഥ് ശുക്ല. ഇതേ സീരിയലിലെ നായികയായിരുന്ന പ്രത്യൂഷാ ബാനർജി നേരത്തേ മരിച്ചിരുന്നു. ജനപ്രിയ സീരിയലിലെ നായകിയക്ക് പിന്നാലെ വർഷങ്ങൾക്ക് ശേഷം നായകനും അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയതിന്റെ നടക്കുത്തിലാണ് ആരാധകർ.


   ബാലിക വധുവിൽ ആനന്ദി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രത്യുഷാ ബാനർജി 924)യെ 2016 ലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുർഗോണിലെ വസതിയിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഉടൻ തന്നെ നടിയെ കാമുകൻ രാഹുൽ രാജ് മുംബൈ കോകിലബെൻ അംബാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടിയുടേത് ആത്മഹത്യയെന്നാണ് കരുതപ്പെടുന്നത്. അതേസമയം, വീട്ടിൽ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചിരുന്നില്ല. കാമുകൻ രാഹുൽ രാജിന്റെ പീഡനം മൂലം മകൾ ആത്മഹത്യ ചെയ്തതാണെന്ന് നടിയുടെ മാതാപിതാക്കൾ പിന്നീട് കേസും നൽകിയിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴുള്ള പ്രത്യൂഷയുടെ അപ്രതീക്ഷിത മരണം ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു.   വർഷങ്ങൾക്ക് ശേഷം സീരിയലിലെ പ്രധാന നടനായ സിദ്ധാർത്ഥ് ശുക്ലയും അപ്രതീക്ഷിതമായി വിട പറഞ്ഞിരിക്കുകയാണ്. ബാലികാവധുവിൽ ശിവ് രാജ് ശേഖർ എന്ന കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് ശുക്ല അവതരിപ്പിച്ചത്. സീരിയലിൽ ഭാര്യഭർത്താക്കന്മാരുടെ വേഷമായിരുന്നു ഇരുവർക്കും. പ്രത്യൂഷയുടെ ആദ്യ സീരിയലായിരുന്നു ബാലിക വധു. ഈ സീരിയലിലൂടെയാണ് ഇരു താരങ്ങളും ശ്രദ്ധിക്കപ്പെടുന്നത്.

   ബിഗ്ബോസ് സീസൺ 13 വിജയിയായ സിദ്ധാർത്ഥ് പരിപാടിക്കിടയിൽ പ്രത്യൂഷയെ കുറിച്ച് വൈകാരികമായി സംസാരിച്ചിരുന്നു. സഹമത്സരാർത്ഥിയും കൂട്ടുകാരിയുമായ ഷഹനാസ് ഗില്ലിനോടായിരുന്നു പ്രത്യുഷയെ കുറിച്ച് സിദ്ധാർത്ഥ് സംസാരിച്ചത്.
   Published by:Naseeba TC
   First published: