TRENDING:

കൊല്ലത്ത് മകളുടെ മുന്നിൽവെച്ച് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി

Last Updated:

കൊലപാതകം കണ്ട മകൾ പേടിച്ച് അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: മകളുടെ കൺമുന്നിൽ വച്ച് ഭർത്താവ് ഭാര്യയെ ​ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ ന​ഗറിൽ കവിത (46) ആണ് വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂധനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
News18
News18
advertisement

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതക കാരണം ഇതുവരെയും വ്യക്തമല്ല. സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയത്തോടെ അയൽക്കാരെ വിവരം അറിയിച്ചത്. അയൽക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻ പിള്ള. കവിതയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് മകളുടെ മുന്നിൽവെച്ച് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories