നവംബര്‍ 7ന് വൈകീട്ടാണ് കരുണാകരന്‍ വീട്ടിലേക്ക് ബിരിയാണി വാങ്ങിക്കൊണ്ടു വന്നത്. അത് ഒറ്റയ്ക്ക് കഴിക്കുകയും ചെയ്തു. ഭാര്യ ബിരിയാണി ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കായി. വഴക്കനിടെ കരുണാകരന്‍, മണ്ണെണ്ണ എടുത്ത് ഭാര്യയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തി. ദേഹത്ത് തീപിടിച്ച പത്മാവതി നിലവിളിക്കുകയും കരുണാകരനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഇത് ഇയാളുടെ ശരീരത്തിലും 50 ശതമാനം പൊള്ളലേല്‍ക്കാന്‍ കാരണമായെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read-വീട്ടുകാര്‍ വിലക്കിയിട്ടും വിധവയെ വിവാഹം കഴിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു
advertisement
ഇരുവരുടെയും നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് തീയണച്ചത്. പിന്നീട് ഇവരെ കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പത്മാവതി നവംബര്‍ എട്ടിന് മരണത്തിന് കീഴടങ്ങി. കരുണാകരന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
