വീട്ടുകാര്‍ വിലക്കിയിട്ടും വിധവയെ വിവാഹം കഴിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രണ്ടു മാസം മുന്‍പാണ് ഭർത്താവ് മരിച്ച യുവതിയെ ബാലസുബ്രമണി വിവാഹം കഴിച്ചത്.
കോയമ്പത്തൂർ: വിധവയെ വിവാഹം കഴിച്ച യുവാവി വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി(32)യെ സഹോദരൻ ബാലമുരുകൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് ഭർത്താവ് മരിച്ച യുവതിയെ ബാലസുബ്രമണി വിവാഹം കഴിച്ചത്.
വിധവയെ വിവാഹംകഴിക്കുന്നതിനെ വീട്ടുകാര്‍ വിലക്കിയെങ്കിലും എതിര്‍പ്പുമറികടന്നാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് തനിച്ചായിരുന്നു താമസം. എന്നാൽ രണ്ടു ദിവസം മുൻപ് അമ്മയെ കാണാനായി ബാലസുബ്രമണി വീട്ടിൽ പോയിരുന്നു. ബാലസുബ്രമണി വീട്ടിൽ കയറിയതിന് ബാലമുരുകൻ വഴക്കുണ്ടാക്കുകയും ചെയ്കു.
ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ ബാലമുരുകൻ വാക്കത്തി കൊണ്ട് സഹോദരന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. ബാലമുരുകനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
Location :
First Published :
November 09, 2022 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടുകാര്‍ വിലക്കിയിട്ടും വിധവയെ വിവാഹം കഴിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു


