ബിതിഷ് ഹജോങ് എന്നയാളും ഭാര്യ ബജന്തിയുമായി ചില കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടാവുകയും പിന്നാലെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ഭാര്യയുടെ തല ബിതിഷ് ഹജോങ് അറക്കുകയുമായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്‍റെ മുന്നിലുള്ള കുട്ടയിലിട്ട ശേഷം ഇതുമായി നേരെ ബല്ലംഗുരി ഔട്ട്പോസ്റ്റിലുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ദിവസക്കൂലിക്ക് ജോലി ചെയ്യുന്നയാളാണ് ബിതിഷ്. അതേസമയം ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കാണെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. സംഭവദിവസം രാത്രിയും ഇരുവരും തമ്മില്‍ വലിയ തർക്കമുണ്ടായതായും മൊഴി. ബജന്തിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
advertisement
Location :
Assam
First Published :
April 20, 2025 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുടെ തലവെട്ടി സൈക്കിളിന്‍റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് അറസ്റ്റിൽ