TRENDING:

ഇരട്ടകളായ കൈക്കുഞ്ഞുങ്ങള്‍ ഉൾപ്പെടെ നാല് മക്കൾക്കൊപ്പം ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കി; ഭർത്താവ് അറസ്റ്റിൽ

Last Updated:

കൈകുഞ്ഞുങ്ങൾ ആയ ഇരട്ട കുട്ടികൾ അടക്കം നാലു കുട്ടികളെയാണ് രാത്രി റോഡിലേക്ക് ഇറക്കി വിട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: വണ്ടൂർ നടുവത്ത് രാത്രി മദ്യപിച്ചെത്തി ഭാര്യയെയും 21 ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾ അടക്കം 4 കുട്ടികളെയും വീട്ടിൽ നിന്നിറക്കി വിട്ട സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാലി നടുവത്ത്  സ്വദേശി കല്ലിടുമ്പൻ ഷമീറിനെ വണ്ടൂർ പൊലീസ് ആണ് പിടികൂടിയത്. ജൂൺ 19 ന് രാത്രി ആയിരുന്നു സംഭവം. കടുത്ത മദ്യപാനി ആയ കല്ലിടുമ്പൻ ഷമീർ ഭാര്യയെ മർദ്ദിക്കുക പതിവാണ് എന്നാണ് ആരോപണം. രണ്ട് ഇരട്ടക്കുട്ടികൾ അടക്കം 4 മക്കൾ ആണ് ഇവർക്ക്.
അറസ്റ്റിലായ ഷമീർ
അറസ്റ്റിലായ ഷമീർ
advertisement

നാലു മക്കളിൽ മുത്ത കുട്ടിക്ക് 4 വയസും, രണ്ടാമത്തെ കുട്ടിക്ക് ഒന്നരവയസും സംഭവം നടക്കുമ്പോൾ ഇരട്ടക്കുട്ടികൾക്ക്  21 ദിവസം മാത്രവും ആയിരുന്നു  പ്രായം. രാത്രി 10 മണിയോടെ വീട്ടിലെത്തിയ ഷമീർ,  ഭാര്യയുടെ 50 വയസുള്ള അമ്മയെയും റോഡിലേക്ക് ഇറക്കി വിട്ടു. കുട്ടികളെയും ഉപദ്രവിച്ചു എന്നാണ് മൊഴി. ഒറ്റപ്പെട്ട് ഭയന്ന് വിറച്ച ഇവർക്ക് ആശ്രയം ആയത് ആശ പ്രവർത്തകരായിരുന്നു.

Also Read-പെൺകുട്ടിയെ കോവിഡ് കെയർ സെന്ററിൽ പീഡിപ്പിക്കാൻ ശ്രമം; ആരോഗ്യ വകുപ്പ് താൽക്കാലിക ജീവനക്കാരൻ പിടിയിൽ

advertisement

വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടതിനെ പിന്നാലെ ആദ്യം ആശ പ്രവർത്തകരെ ആയിരുന്നു ഇവർ വിളിച്ചത്. ആശ പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് അംഗം കെ.പി ഭാസ്കരൻ സ്ഥലത്തെത്തി പൊലീസിനെ അറിയിച്ചു. പൊലീസ്  ഇടപെട്ട് കുടുംബത്തെ മലപ്പുറത്തെ ആശ്രയ കേന്ദ്രമായ " സ്നേഹിത" യിലേക്ക് മാറ്റുകയായിരുന്നു..ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്ടൂർ പൊലീസ് ഷമീറിനെതിരെ കേസെടുത്തത്.

സംഭവം നടന്ന അന്ന് രാത്രി വീട് പൂട്ടി മുങ്ങിയ ഷമീർ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ എത്തിയിരുന്നു. ഇതറിഞ്ഞെത്തിയ വണ്ടൂർ പൊലീസ് ഷമീറിനെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു.ഇതിന് മുൻപും പലവട്ടം ഷമീർ കുടുംബത്തെ  ഉപദ്രച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ പ്രസവസമയത്ത് ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഷമീർ തയ്യാറായിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് ആണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഒരുക്കിയത്.

advertisement

Also Read- കോട്ടയത്ത് അർധരാത്രി വാടക വീട്ടിൽ വടിവാൾ ആക്രമണം; എന്താണ് സംഭവിച്ചതെന്നറിയാതെ പോലീസ്

മദ്യപിച്ചെത്തി യാണ് അന്നും ഷമീർ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. പക്ഷേ അന്ന് പരാതിയൊന്നും ഒന്നുമില്ലെന്ന് ഭാര്യ അറിയിച്ചതിനാൽ ഷമീറിനെതിരെ പൊലീസ് നടപടി എടുത്തില്ല.  സ്ത്രീകൾക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കൽ, കുട്ടികൾക്കെതിരായ അക്രമം തുടങ്ങി നിരവധി ഗുരുതര വകുപ്പുകൾ പ്രകാരം ആണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്.  ഷമീറിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

advertisement

വണ്ടൂർ സിഐ ദിനേശ് കോറോത്ത്, എസ് ഐ അബ്ദുൽ റഷീദ് , വനിതാ സിവിൽ പൊലീസ് ഓഫീസർ ചിത്ര എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഷമീറിൻറെ ഭാര്യയും കുട്ടികളും ഇപ്പോഴും മലപ്പുറത്തെ വനിത ആശ്രയ കേന്ദ്രമായ  "സ്നേഹിത"യിൽ തുടരുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇരട്ടകളായ കൈക്കുഞ്ഞുങ്ങള്‍ ഉൾപ്പെടെ നാല് മക്കൾക്കൊപ്പം ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കി; ഭർത്താവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories