TRENDING:

ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങി; സംശയംതോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Last Updated:

കൊച്ചി കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ആറര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് കടത്തുന്നതിനിടെയാണ് ആറര കോടിയുടെ ആറര കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൽ സമദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടുത്തിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തുന്ന വൻ ലഹരി വേട്ടയാണിത്.
വയനാട് സ്വദേശി അബ്ദുൽ സമദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
വയനാട് സ്വദേശി അബ്ദുൽ സമദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
advertisement

കൊച്ചി കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇയാൾ ബാങ്കോക്കിൽ നിന്ന് വിറ്റ് ജെറ്റ് എയർവേസിലാണ് കൊച്ചിയിൽ എത്തിയത്. ഇയാളുടെ ലഗേജിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടിയിലായത്.

അതേസമയം, അബ്ദുൽ സമദ് ഇതിനുമുമ്പും സമാനമായ രീതിയിൽ ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടോയെന്നത് അതടക്കമുള്ള കാര്യങ്ങൾ കസ്റ്റംസ് പരിശോധിക്കുകയാണ്. ഇയാൾ ആർക്കുവേണ്ടി കൊണ്ടുവന്നു, എങ്ങനെയാണ് വിപണനം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ അബ്ദുൽ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Customs seized hybrid cannabis worth ₹6.5 crore from a passenger at Nedumbassery Airport (Cochin International Airport). Approximately 6.5 kilograms of hybrid cannabis, valued at ₹6.5 crore, was seized while being smuggled from Bangkok to Kochi. Customs arrested the accused, Abdul Samad, a native of Wayanad, in connection with the incident. This is considered a major drug bust conducted recently at Kochi International Airport.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങി; സംശയംതോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
Open in App
Home
Video
Impact Shorts
Web Stories