TRENDING:

മുറികളിൽ രക്തക്കറ; ഗ്യാസ് സിലിണ്ടറിലെ തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന

Last Updated:

മുറികളിൽ പലയിടങ്ങളിലും രക്തകറകൾ കണ്ടെത്തിയതും തീ പടർന്ന് വീടിനോ വസ്തുവകകൾക്കോ നാശം സംഭവിക്കാത്തതിനാലും ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: നാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിലെ തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന. വീടിനുള്ളിൽ നിന്നും രക്തത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി. നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണി (64 ) ആണ് മരിച്ചത്.
advertisement

മുറികളിൽ പലയിടങ്ങളിലും രക്തകറകൾ കണ്ടെത്തിയതും തീ പടർന്ന് വീടിനോ വസ്തുവകകൾക്കോ നാശം സംഭവിക്കാത്തതിനാലും ആസൂത്രിതമായ കൊലപാതകം എന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായും സംഭവസ്ഥലം സന്ദർശിച്ച ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി.യു. കുര്യാക്കോസ് പറഞ്ഞു.

Also Read-ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് ഇടുക്കിയിൽ വീട്ടമ്മ മരിച്ചു

സംഭവത്തിൽ സംശയാസ്പദമായ നിരവധി സാഹചര്യങ്ങൾ ഉണ്ടെന്നും അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവം കൊലപാതകം ആണോ എന്ന് സ്ഥിരീകരിക്കാൻ കഴിയു എന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

advertisement

ചിന്നമ്മയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങൾ സംഭവസ്ഥലത്ത് തന്നെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. വരും ദിവസങ്ങളിൽ സമീപവാസികളെ ഉൾപ്പെടെ വിശദമായി ചോദ്യംചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കുക.

Also Read-സഹപ്രവർത്തകയെ വിവാഹം ചെയ്യാന്‍ യുവാവ് ഭാര്യയെ മരുന്നു കുത്തിവെച്ചു കൊലപ്പെടുത്തി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊച്ചുമകൾ വൈകിട്ട് സ്കൂൾ വിട്ടു വീട്ടിൽ വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കാലിന്റെ ചില ഭാഗങ്ങൾ ഒഴിച്ചാൽ മൃതദേഹം പൂർണ്ണമായും കത്തികരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മുറികളിൽ രക്തക്കറ; ഗ്യാസ് സിലിണ്ടറിലെ തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories