ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് ഇടുക്കിയിൽ വീട്ടമ്മ മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
വൈകിട്ട് കൊച്ചുമകൾ സ്കൂൾ വിട്ടു വന്നപ്പോഴാണ് സംഭവം അറിഞ്ഞത്
ഇടുക്കി: നാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ചു. നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണി (64 ) ആണ് മരിച്ചത്. വൈകിട്ട് കൊച്ചുമകൾ സ്കൂൾ വിട്ടു വന്നപ്പോഴാണ് സംഭവം അറിഞ്ഞത്.
പുറത്തുപോയി വന്ന ചിന്നമ്മ സ്റ്റൗ കത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നോ സ്റ്റൗവിൽ നിന്നോ തീ പടർന്നാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. ഈ സമയം മകനും ഭാര്യയും അവർ നടത്തുന്ന കടയിലായിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
കൊച്ചുമകൾ വൈകിട്ട് സ്കൂൾ വിട്ടു വീട്ടിൽ വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കാലിന്റെ ചില ഭാഗങ്ങൾ ഒഴിച്ചാൽ മൃതദേഹം പൂർണ്ണമായും കത്തികരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. തങ്കമണി പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2022 10:19 PM IST