ഷെറിനെ ദത്തെടുത്ത വെസ്‌ലി മാത്യൂസ്, സിനി മാത്യൂസ്, വെസ്‌ലിയുടെ മാതാപിതാക്കള്‍, മാത്യൂസ് ദമ്പതികളുടെ സുഹൃത്തുക്കളും .മലയാളികളുമായ മനോജ് എന്‍. ഏബ്രഹാം, നിസി ടി. ഏബ്രഹാം എന്നിവരുടെ ഒ.സി.ഐ. യാണ് റദ്ദാക്കിയത്.
ബിഹാറിലെ ആശ്രമ അനാഥാലയത്തില്‍ നിന്ന് 2016 ലാണ് അമേരിക്കന്‍ മലയാളികളായ വെസ്ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്. ഇവരുടെ റിച്ചാർഡ്സനിലെ വസതിയിൽനിന്നും 2017 ഒക്ടോബർ ഏഴിനാണ് കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുള്ള ഷെറിനെ കാണാതായത്. വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം ഒക്ടോബർ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്.
advertisement
പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നുമണിക്ക് ഷെറിനെ വീടിനുപുറത്തുനിർത്തിയിരുന്നുവെന്നും കുറച്ചുസമയത്തിനുശേഷം തിരികെയെത്തി നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിനു നൽകിയ മൊഴി. എന്നാൽ ദമ്പതികൾ കുട്ടിയെ അപായപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് തെളിയുകയായിരുന്നു.
