advertisement

റെയിൽവെ പാളത്തിൽ തലവെച്ചുകിടന്ന നടൻ മൻസൂർ അലിഖാന്റെ പേരിൽ കേസ്

Last Updated:

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനുമുള്ള കുറ്റങ്ങളാണ് നടനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്

മൻസൂർ അലിഖാൻ
മൻസൂർ അലിഖാൻ
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ പാളത്തിൽ തലവെച്ച് കിടന്നതിനാണ് നടപടി. റെയിൽവേ പാളത്തിൽ അതിക്രമിച്ച് കയറിയതിനും ട്രെയിൻ ഗതാഗതത്തിന് തടസ്സമുണ്ടാക്കിയതിനുമാണ് റെയിൽവേ പോലീസ് കേസെടുത്തത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ പാളത്തിൽ തലവെച്ച് കിടന്ന് പ്രതിഷേധം പുനരവതരിപ്പിച്ച നടൻ മൻസൂർ അലിഖാൻ നിയമക്കുരുക്കിൽ. ചൊവ്വാഴ്ച കല്ലക്കുടി പഴങ്കനാഥം സ്റ്റേഷന് സമീപമുള്ള റെയിൽവേ പാളത്തിലാണ് താരം കിടന്നത്. വിവരം അറിഞ്ഞെത്തിയ പോലീസ് ഉടൻ തന്നെ ഇദ്ദേഹത്തെ പാളത്തിൽ നിന്നും മാറ്റി.
1953-ൽ തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ മുൻ മുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി റെയിൽവേ പാളത്തിൽ തലവെച്ച് കിടന്ന് പ്രതിഷേധിച്ചിരുന്നു. കല്ലക്കുടിയിൽ എത്തിയപ്പോൾ ആ ചരിത്ര സംഭവം ഓർമ്മ വന്നെന്നും അത് പുനരാവിഷ്കരിക്കാനാണ് താൻ ശ്രമിച്ചതെന്നുമാണ് മൻസൂർ അലിഖാന്റെ വിശദീകരണം. എന്നാൽ, ഇത്തരം പ്രവൃത്തികൾ സ്വന്തം ജീവനും ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
advertisement
ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന സ്വന്തം പാർട്ടിയുടെ ബാനറിലാണ് മൻസൂർ അലിഖാൻ ഇത്തവണ ജനവിധി തേടുന്നത്. തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ച അദ്ദേഹം ലാൽഗുഡിയിൽ തമ്പടിച്ച് വീടുകൾ കയറിയുള്ള പ്രചാരണത്തിലാണ്. മീൻ വിറ്റും തട്ടുകടകളിൽ ദോശയുണ്ടാക്കിയും വോട്ട് ചോദിക്കുന്ന ഇദ്ദേഹത്തിന്റെ വ്യത്യസ്തമായ പ്രചാരണ രീതികൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനുമുള്ള കുറ്റങ്ങളാണ് നടനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റെയിൽവെ പാളത്തിൽ തലവെച്ചുകിടന്ന നടൻ മൻസൂർ അലിഖാന്റെ പേരിൽ കേസ്
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement