അഞ്ചുദിവസം നീണ്ട വിചാരണയ്ക്കുശേഷം ഓഗസ്റ്റിലാണ് രാമമൂർത്തി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ജനുവരി മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ലാസ് വേഗസിൽനിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാന യാത്രയ്ക്കിടയിൽ ഉറങ്ങിക്കിടന്ന സഹയാത്രികയോടായിരുന്നു ഇയാൾ മോശമായി പെരുമാറിയത്. ഈ യാത്രയിൽ ഇയാൾക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു.
'വിമാനത്തിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ അനുവദിക്കാനാകില്ല. കാര്യങ്ങൾ തുറന്നുപറയാൻ തയാറായ ഇരയെ അഭിനന്ദിക്കുന്നു'- വിധി പ്രസ്താവത്തിന്ശേഷം യുഎസ് അറ്റോണി മാത്യു ഷ്നെയ്ഡർ പറഞ്ഞു. വിമാനത്തിൽ തൊട്ടടുത്ത സീറ്റിൽ ഉറങ്ങുകയായിരുന്നു യുവതി. ലൈംഗികാതിക്രമത്തെ തുടർന്ന് ഉണർന്ന യുവതി വിമാനജീവനക്കാരുടെ സഹായം തേടുകയായിരുന്നു. വിമാനത്തിൽ സഹയാത്രികരെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലാകുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം സമീപകാലത്ത് വർധിച്ചുവരികയാണ്. 2014 ൽ നിന്നും 2017 ആയപ്പോഴേക്കും ഇത്തരം സംഭവങ്ങളുടെ എണ്ണം 64 ശതമാനമാണ് വർധിച്ചതെന്ന് എഫ്ബിഐ കണക്കുകൾ വ്യക്തമാക്കുന്നു.
advertisement
