കാട്ടിലെ ധ്യാനത്തിനിടെ ബുദ്ധസന്ന്യാസിയെ പുലി കടിച്ചുകൊന്നു

Last Updated:
മുംബൈ: കൊടുവനത്തിനുള്ളിൽ ധ്യാനത്തിലിരുന്ന ബുദ്ധസന്ന്യാസിയെ പുലി കടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിലെ രാംദേഗിയിലാണ് സംഭവം. താഡോബ അന്ധേരി ടൈഗർ പാർക്കിൽവെച്ചാണ് ബുദ്ധസന്ന്യാസിയായ രാഹുൽ വാക്കേയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒരു മാസമായി കാട്ടിനുള്ളിൽ ധ്യാനത്തിലായിരുന്നു സന്ന്യാസി. ദിവസവും രാവിലെ രണ്ട് അനുയായികൾ ഭക്ഷണവുമായി സന്ന്യാസിയുടെ അടുത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണവുമായി എത്തിയപ്പോഴാണ് സന്ന്യാസിയെ പുലി ആക്രമിക്കുന്നത് കണ്ടത്. ഭക്ഷണവുമായി എത്തിയവർ ബഹളമുണ്ടാക്കിയപ്പോൾ പുലി അവിടെനിന്ന് ഓടിപ്പോയി. എന്നാൽ ശരീരമാസകലം പുലിയുടെ കടിയേറ്റ സന്ന്യാസി വൈകാതെ മരണപ്പെട്ടു.
മുമ്പും രാംദേഗി ബുദ്ധവിഹാരത്തിലെ സന്ന്യാസിമാർ ധ്യാനത്തിനായി കാട്ടിലേക്ക് പോകാറുണ്ടായിരുന്നു. എന്നാൽ കാട്ടിലേക്ക് പോകരുതെന്ന് സന്ന്യാസിമാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്. ഇത് വകവെക്കാതെയാണ് കാട്ടിലേക്ക് ധ്യാനത്തിന് പോകുന്നത് തുടർന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടിലെ ധ്യാനത്തിനിടെ ബുദ്ധസന്ന്യാസിയെ പുലി കടിച്ചുകൊന്നു
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement