ഏപ്രില്‍ 16-നാണ് തേഞ്ഞിപ്പലം പാണമ്പ്രയിൽ ദേശീയപാതയിൽ സഹോദരിമാരായ ഹസ്ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെ ഇബ്രാഹിം ഷബീർ മർദിച്ചത്. കേസിൽ ഷബീറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വേനലവധിക്ക് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.
കാറിൽ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സ്കൂട്ടർ യാത്രികരായ സഹോദരിമാർ ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. അമിതവേഗതയില്‍ ഇടതുവശത്തുകൂടി കാര്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ ഹോണടിച്ച് മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരെ പ്രതികരിക്കുകയും ചെയ്തു.
advertisement
Also Read-വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പോക്സോ കേസില്‍ വൈദികന് 18 വര്‍ഷം തടവ്
എന്നാൽ, സഹോദരിമാരുടെ പുറകേ പോയ ഷബീര്‍ കാർ സ്കൂട്ടറിന് കുറുകേയിട്ട് തടഞ്ഞു. ഇതിനു ശേഷം കാറിൽ നിന്നിറങ്ങിയ ഷബീർ പെണ്‍കുട്ടികളെ നടുറോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഷബീർ അഞ്ച് തവണ മുഖത്തടിച്ചെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
സംഭവത്തിൽ പരാതി നൽകിയിട്ടും കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചെന്നും സഹോദരിമാർ ആരോപിച്ചിരുന്നു. ഷബീറിനെതിരെ ആദ്യം നിസ്സാര വകുപ്പുകളായിരുന്നു ചുമത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് സംഭവം വാർത്തയായതോടെയാണ് പൊലീസ് പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്. ഷബീറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയതോടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
