TRENDING:

കൈക്കൂലിക്കേസിൽ IOC ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ

Last Updated:

ഇയാൾ പരാതിക്കാരനില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗ്യാസ് ഏജൻസി ഉടമയിൽ നിന്ന് 2 ലക്ഷം രൂപ കൈപ്പുലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിനും ഐഒസി തീരുമാനിച്ചു. ഇന്നലെ രാത്രിയാണ് കൊച്ചിയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. അലക്സ് മാത്യുവിന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും നാല് ലക്ഷം രൂപയും 7 കുപ്പി വിദേശ മദ്യവും ആണ് പിടിച്ചെടുത്തത്. കൂടാതെ വസ്തുക്കൾ വാങ്ങിയതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
News18
News18
advertisement

ALSO READ: കൈക്കൂലിക്കേസിൽ IOC ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ അഞ്ച് വര്‍ഷമായി പനമ്പള്ളി നഗറിലുള്ള ഐഓസി ഓഫീസിൽ സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജറായി ജോലി ചെയ്‌തത്‌ വരികയായിരുന്നു അലക്‌സ് മാത്യു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കവടിയാര്‍ സ്വദേശി മനോജിന്റെ പരാതിയിന്മേലാണ് നടപടി. ഇയാൾ പരാതിക്കാരനില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൈക്കൂലിക്കേസിൽ IOC ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories