TRENDING:

'മനുഷ്യാവയങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ പണം ഇരട്ടിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ്'; പരിശോധനയിൽ കണ്ടെത്തിയത് ആടിന്റെ അവയവങ്ങൾ

Last Updated:

പാത്രത്തിൽ നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തേനി: കേരളത്തിൽ നിന്ന് തമിഴ്നാട്ടി​ലെ തേനിയിലേക്ക് പോയ കാറിൽ മനുഷ്യ​ന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ ആടിന്റേതെന്ന് പരിശോധനയിൽ തെളിഞ്ഞു. ദുർമന്ത്രവാദ കേസിൽ മൂന്ന് പേരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദി ചമഞ്ഞ പുളിക്കീഴ് സ്വദേശി ജെയിംസ് അടക്കമുള്ളവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരേയും പിടികൂടിയിരുന്നു.
theni police
theni police
advertisement

കേരളത്തിൽനിന്ന് പോയ കാറിൽ നിന്ന് ദുര്‍മന്ത്രവാദം ചെയ്ത് പാത്രത്തിൽ അടച്ചിട്ട നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മനുഷ്യന്റേതെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ ഇവ ആടിന്റേതാണെന്ന് തെളിഞ്ഞു. ജെയിംസ് സ്വാമി എന്ന ജെയിംസ്(55), ബാബാ ഫക്രുദ്ദീൻ ( 38), പാണ്ടി (30) എന്നിവരെയാണ് ഉത്തമപാളയം പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read- കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ ശരീരഭാഗങ്ങൾ; മൂന്നുപേർ പിടിയിൽ

ദുർമന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മധുര സ്വദേശിയ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ ഇവർ തട്ടിയെടുത്തിരുന്നു. സംഘത്തിനൊപ്പമുണ്ടായിരുന്ന പരുമല നാക്കട കാട്ടിൽപറമ്പിൽ ചെല്ലപ്പനേയും (57) ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിൽ കൂടുതൽ ആളുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

advertisement

Also Read- പ്രവാസി വ്യവസായിയിൽനിന്ന് 108 കോടി രൂപ തട്ടിയ മരുമകനും കുടുംബാംഗങ്ങളും അറസ്റ്റിൽ

വെള്ളിയാഴ്ച്ച പുലർച്ചെയാണ് ഉത്തമപാളയത്ത് വാഹനപരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, നാവ്, കരൾ എന്നിവ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിങ്, മുരുകൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കേരളത്തിൽ നിന്നും പൂജയ്ക്കു ശേഷമെത്തിച്ച മനുഷ്യന്റെ അവയവങ്ങളാണിതെന്നും ഇത് വീട്ടിൽ സൂക്ഷിച്ചാൽ സമ്പത്ത് കൈവരുമെന്നും ജെയിംസ് സ്വാമി പറഞ്ഞതായാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരുമല സ്വദേശി ചെല്ലപ്പനാണ് പെട്ടി നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേരള പൊലീസിന്റെ സഹായത്തോടെ ചെല്ലപ്പനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്. അതേസമയം, അറസ്റ്റിലായ ജെയിംസ് സ്വാമി നേരത്തേ കള്ളനോട്ട് കേസിലും പ്രതിയാണെന്ന് കണ്ടെത്തി. ‘ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദി’എന്നാണ് മന്ത്രവാദം ചെയ്യാനതെത്തിയവർ ഇയാളെ പരിചയപ്പെടുത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
'മനുഷ്യാവയങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ പണം ഇരട്ടിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ്'; പരിശോധനയിൽ കണ്ടെത്തിയത് ആടിന്റെ അവയവങ്ങൾ
Open in App
Home
Video
Impact Shorts
Web Stories