കഴുത്ത് അറുത്ത നിലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയുടെ മൃതദേഹം കണ്ടെത്തിത്. ഇതിനു ശേഷം കത്തിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ജമ്മുവിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായും വീട്ടുജോലിക്കാരൻ ഒളിവിലാണെന്നും എഡിജിപി മുകേഷ് സിംഗ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും ക്രൈം സംഘവും സ്ഥലത്ത് പരിശോധന നടത്തി. മുതിർന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും എഡിജിപി അറിയിച്ചു.
advertisement
2022 ഓഗസ്റ്റ് മൂന്നിനാണ് ലോഹ്യ ജമ്മു-കശ്മീർ ജയിൽ വകുപ്പ് ഡിജിപിയായി ചുമതലയേറ്റത്.
സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാൽ ലോഹ്യയും കുടുംബവും സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു താമസം. എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും അന്വേഷണം എന്ന് പൊലീസ് അറിയിച്ചു. 1992 ബാച്ച് ഐപിഎസ് ഓഫീസറാണ് അമ്പത്തിമൂന്നുകാരനായ ഹേമന്ത് കുമാർ ലോഹ്യ.
