ബൈക്കിൽ പിന്തുടർന്നെത്തിയ അജ്ഞാത സംഘം ആദ്യം ബാജ്പേയുടെ ബൈക്ക് ഇടിച്ചു വീഴ്തുകയും നിലത്തു വീണുകിടന്ന ബാജ്പേയ്ക്ക നേരെ വെടിയുതിർക്കുകയുമായിരുന്നു. നെഞ്ചിലും തോളിലും വെടിയേറ്റ ബാജ്പേയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടന്നതറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. സർക്കിൾ ഓഫീസർ (സിഒ), അഡീഷണൽ പോലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെയുള്ള വൻ പോലീസ് സേനയും സ്ഥലത്തെത്തിയിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.പരിസരത്തെ സിസിടിവി ക്യാമറകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷണം. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.രാഘവേന്ദ്ര ബാജ്‌പേയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ബാജ്‌പൈക്ക് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
advertisement
Location :
Uttar Pradesh
First Published :
March 09, 2025 4:41 PM IST