ആക്രമണത്തിൽ സിവിൽ പോലീസ് ഓഫീസർ അനീഷിന് പരിക്കേറ്റു. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാണ്. പോലീസ് വാഹനം തകർന്ന നിലയിലാണ്. പിടവൂർ പുത്തൻകാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു സംഭവം.
പിടവൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടന്നു വരികയാണ്. അന്നദാനത്തിന് ഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുരയിലേക്ക് നായയുമായി എത്തിയാണ് സജീവ് ആദ്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പത്തനാപുരം പോലീസ് ഇയാളെ പറഞ്ഞയച്ചു. തിരിച്ചെത്തിയ സജീവ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ശിവാനന്ദൻ്റെ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചു തകർക്കുകയും പൊട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് വാഹനം തൻ്റെ ജീപ്പ് ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ചത്. മൂന്ന് തവണയാണ് ജീപ്പ് ഇടിച്ച് മറിക്കാൻ ശ്രമിച്ചത്.
advertisement
അതിക്രമം കാട്ടിയ ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ സജീവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
