TRENDING:

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 2 പേരെ ജയില്‍ മാറ്റി

Last Updated:

വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് രണ്ട് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റി. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ,സുജേഷ്,ഏറണാകുളത്തെ ശ്രീജിത്ത് ബിലാൽ കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്.
advertisement

ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് കാപ്പാ തടവുകാരായ ഇവരെ പാര്‍പ്പിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനെ സ്‌പെഷ്യല്‍ സബ് ജയിലിലേക്കും മാറ്റി.

മദ്യലഹരിയിൽ പൊലീസുകാരെ ഇടിവള കൊണ്ട് ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ആർമി ഉദ്യോഗസ്ഥരായ രണ്ട് യുവാക്കളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല രോഹിണി മന്ദിരത്തിൽ സുകുമാരപിള്ള മകൻ ഈശ്വർ ചന്ദ്രൻ (27), പാവുമ്പ മണപ്പള്ളി നോർത്ത് അനു ഭവനിൽ മധു മകൻ അനു(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

advertisement

ഇന്നലെ രാത്രി കൊട്ടാരക്കര മിനിർവ തീയേറ്ററിന് സമീപം മദ്യപിച്ച് വാഹനമോടിച്ചതിന് പ്രതികളുടെ സുഹൃത്തായ മിഥുനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനായി പോലീസ് വാഹനത്തിൽ കയറ്റുന്ന സമയം, മദ്യപിച്ചെത്തിയ മിഥുന്റെ സുഹൃത്തുക്കൾ ആയ പ്രതികൾ അക്രമാസക്തരാവുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നു.

തുടർന്ന് പോലീസ് കൺട്രോൾ റൂം വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥരും കൊട്ടാരക്കര സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തുകയും പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.

advertisement

മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ ഈശ്വർ ചന്ദ്രൻ കൈയിൽ ഉണ്ടായിരുന്ന ഇടിവള ഉപോയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. കൊട്ടാരക്കര ഇൻസ്‌പെക്ടർ പ്രശാന്ത്, എസ്.ഐ ദീപു, എസ.ഐ ഹബീബ്, എസ്.ഐ ആഷിർ കോഹൂർ, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഒ ശ്രീ രാജ്, സി.പി.ഒ രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 2 പേരെ ജയില്‍ മാറ്റി
Open in App
Home
Video
Impact Shorts
Web Stories