TRENDING:

കാഞ്ഞിരപ്പള്ളിയിൽ ‌സ്വത്ത് തര്‍ക്കത്തിന്റെ പേരിൽ സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന പ്രതി കുറ്റക്കാരനെന്ന് കോടതി

Last Updated:

2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി. കോട്ടയം സെഷൻസ് കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
News18
News18
advertisement

കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവച്ച് ഇളയ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരൻ കൂ​ട്ടിക്ക​ൽ പൊ​ട്ടം​കു​ളം മാ​ത്യു സ്ക​റി​യയെയും (പൂ​ച്ച​ക്ക​ൽ രാ​ജു) ജോർജ് കുര്യൻ വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

advertisement

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക ​ഭ​ദ്ര​ത​യു​ള്ള പു​രാ​ത​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ക​രി​മ്പ​നാ​ൽ ജോ​ർ​ജ് കു​ര്യ​ന്‍റെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യാ​ണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. പ്ലാ​ന്‍റേ​ഴ്സ് കു​ടും​ബ​മാ​ണ് ക​രി​മ്പ​നാ​ൽ. ക​രി​മ്പ​നാ​ൽ കു​ര്യ​ന്റെ മ​ക്ക​ളാ​യ ജോ​ർ​ജും ര​ഞ്ജു​വും ക​ളി​ച്ചു​ വ​ള​ർ​ന്ന കു​ടും​ബ​വീ​ട്ടി​ലാണ് ര​ണ്ടു​പേ​ർ കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്.

ഫ്ലാ​റ്റ് നി​ർ​മാ​ണ വ്യാ​പാ​ര രം​ഗ​ത്ത് സ​ജീ​വ​മാ​യ ജോ​ർ​ജി​ന് പെ​ട്ട​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക ​ബാ​ധ്യ​ത പ​രി​ഹ​രി​ക്കാ​നാ​ണ് പി​താ​വ് കു​ടും​ബ ​വീ​ടി​നോ​ട് ചേ​ർ​ന്ന് ര​ണ്ട​ര​ ഏ​ക്ക​ർ ന​ൽ​കി​യ​ത്. ഇ​തി​ലെ അ​മ​ർ​ഷം സ​ഹോ​ദ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കി​ട​യാ​ക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്റെ സ്വയര​ക്ഷ​ക്കാ​ണ് വെ​ടി​വെ​ക്കേ​ണ്ടി​ വ​ന്ന​തെ​ന്നാണ് ജോ​ർ​ജ് പൊ​ലീ​സി​ന് മൊഴി നൽകിയത്. എ​ന്നാ​ൽ, കരു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പൊ​ലീ​സിന്റെ വാദം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാഞ്ഞിരപ്പള്ളിയിൽ ‌സ്വത്ത് തര്‍ക്കത്തിന്റെ പേരിൽ സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന പ്രതി കുറ്റക്കാരനെന്ന് കോടതി
Open in App
Home
Video
Impact Shorts
Web Stories