TRENDING:

'അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു'; തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്

Last Updated:

വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞ്ഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നൽകിയത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് തൊപ്പി എന്ന യൂട്യൂബ് വ്‌ളോഗർക്കെതിരെ കണ്ണൂരും കേസ്. കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. ഐടി ആക്ട് 67 അനുസരിച്ചാണ് കേസ്. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
തൊപ്പി എന്ന മുഹമ്മദ് നിഹാദ്
തൊപ്പി എന്ന മുഹമ്മദ് നിഹാദ്
advertisement

നിലവിൽ നിഹാദ് വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. തൊപ്പിയെ കണ്ണപുരം പോലീസിനെ കൈമാറും. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ജാമ്യം നൽകിയാണ് കൈമാറുക. കണ്ണൂർ കണ്ണപുരം പൊലീസ് വളാഞ്ചേരിയിലെത്തിയാണ് കൊണ്ട് പോകുക. വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേസിലാണ് തൊപ്പിപൊലീസ് പിടിയിലായത്.

Also Read-വളാഞ്ചേരി ഉദ്ഘാടനപരിപാടിയിലെ തെറിപ്പാട്ട്; യൂട്യൂബര്‍ തൊപ്പി പോലീസ് കസ്റ്റഡിയിൽ

വാതിൽ പൊളിച്ച് പോലീസ് അകത്തു കടക്കുന്നതും ഈ ദൃശ്യങ്ങളിൽ ഉണ്ട് . ഒരു മണിക്കൂറോളം വാതിലിന് പുറത്തുനിന്നു പൊലീസ് ആണ് പുറത്ത് എന്ന് അറിഞ്ഞിട്ടും ഇയാൾ വാതിൽ തുറന്നില്ല. ഇത് ലാപ്ടോപ്പിൽ ഉള്ള തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമം ആയിട്ടാണ് പൊലീസ് കാണുന്നത്. തുടർന്നാണ് വാതിൽ പൊളിച്ചതെന്നാണ് പൊലീസ് വിശദീകരണം.

advertisement

Also Read-യൂട്യൂബർ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് പുലർച്ചെ രണ്ട് മണിക്ക് വാതിൽ ചവിട്ടിപ്പൊളിച്ച്

വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞ്ഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നൽകിയത് എന്നും പോലീസ് പറഞ്ഞു. . ഇതോടെയാണ് എറണാകുളത്ത് പോയി പെട്ടെന്ന് കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. ലാപ്ടോപ്പ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, രണ്ടു മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
'അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു'; തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്
Open in App
Home
Video
Impact Shorts
Web Stories