ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ഇവർ വീണ്ടും ലഹരി വിൽപനയിൽ സജീവമായതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പാപ്പിനിശ്ശേരിയിലും പരിസരങ്ങളിലും ലഹരിമരുന്ന് ഉപയോഗവും വിതരണവും വർധിക്കുന്ന സാഹചര്യത്തിൽ എക്സൈസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. യുവതിക്ക് ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
Location :
Kannur,Kerala
First Published :
Jan 14, 2026 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ രാസലഹരിയുമായി യുവതി പിടിയിൽ; ഗോവയിലെ ജയിലിൽ നിന്നിറങ്ങിയത് 2 മാസം മുമ്പ്
