Also Read- കണ്ണൂർ കൊലപാതകം; വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും വധിക്കാൻ പ്രതി പദ്ധതിയിട്ടതായി പൊലീസ്
ശ്യാംജിത്തിനെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പൊലീസ് ബുധനാഴ്ച അപേക്ഷ സമർപ്പിക്കും. യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനു വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഇന്നലെ തളിപ്പറമ്പിൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തിരുന്നു. വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് ഇന്ന് വിശദമായി പരിശോധിക്കും. പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കേസിൽ സാക്ഷിയാക്കും.
Also Read- കണ്ണൂർ കൊലപാതകം 'അഞ്ചാംപാതിര' മോഡലിൽ ആസൂത്രണം ചെയ്തു; ആയുധങ്ങൾ ഓൺലൈനിൽ വാങ്ങി
advertisement
വിഷ്ണുപ്രിയയുടെ ഈ സുഹൃത്തിനെ കൊല്ലാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയത്. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.
