ഏഴു വയസുള്ള പെൺകുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പലവട്ടം പീഡനത്തിനിരയാക്കിയ കേസിൽ 74 വർഷം തടവിനും 1,45,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 13 മാസം അധിക തടവ് അനുഭവിക്കണം. പ്രതിയുടെ വീട്ടിൽ വെച്ചും ജലനിധി പമ്പു ഹൗസിലും വനത്തിനടുത്തു വെച്ചും ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് കേസ്. വിവരം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മറ്റൊരു കേസിൽ 14കാരനെ സ്കൂട്ടറിൽ കടത്തികൊണ്ടുപോയി വനഭാഗത്ത് വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 19 വർഷം തടവും 45,000 രൂപ പിഴയും ശിക്ഷിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്.
advertisement
Also Read- നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതി; ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകൻ രാജിവെച്ചു
2019 ൽ നാലാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സുധീഷിനെ 96 വർഷം തടവും 2,15000 രൂപ പിഴയടക്കാനും വിധിച്ചു. നാലാം ക്ലാസുകാരനെ കുട്ടിയുടെ വീട്ടിൽ വെച്ചും പ്രതിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരനാണ് മൂന്നു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. വെള്ളരിക്കുണ്ട് എസ്.ഐ ആയിരുന്ന എം.പി. വിജയകുമാറും ഇൻസ്പെക്ടറായിരുന്ന രഞ്ജിത്ത് രവീന്ദ്രനുമാണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നു കേസുകളിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.