നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതി; ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകൻ രാജിവെച്ചു

Last Updated:

യുവതിയെ സർക്കാർ അഭിഭാഷകനായിരുന്ന പി ജി മനു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

ഹൈക്കോടതി
ഹൈക്കോടതി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയെ തുടർന്ന് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകൻ രാജിവെച്ചു. മുതിർന്ന സർക്കാർ അഭിഭാഷകനായ അഡ്വ. പി. ജി മനുവാണ് രാജിവെച്ചത് അഡ്വക്കേറ്റ് ജനറലിന് രാജിക്കത്ത് നൽകി.
നിയമസഹായം തേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. 25 കാരിയായ യുവതി റൂറൽ എസ് പിക്ക് നൽകിയ പരാതിയിൽ ചോറ്റാനിക്കര പോലീസ് ആണ് കേസെടുത്തത്.
2018 ൽ താൻ ഇരയായ പീഡനക്കേസിന്റെ നിയമനടപടികൾക്കായാണ് എറണാകുളം സ്വദേശിനിയായ യുവതി ഗവൺമെന്റ് പ്ലീഡറെ സമീപിച്ചത്. എന്നാൽ യുവതിയെ സർക്കാർ അഭിഭാഷകനായിരുന്ന പി ജി മനു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരമാവധി നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം.
advertisement
പീഡനത്തിന് പുറമേ തന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയതായും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു. 2023 ഒക്ടോബര്‍ 10 നാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ആലുവ റൂറൽ എസ്.പിക്കാണ് യുവതി പരാതി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതി; ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകൻ രാജിവെച്ചു
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement