TRENDING:

സര്‍ക്കാര്‍ ആശുപത്രിയിലെ പുല്‍ക്കൂട് തകര്‍ത്തു; ഉണ്ണിയേശുവിനെയുള്‍പ്പെടെ കവറിലിട്ട് കൊണ്ടുപോയി; പൊലീസ് കേസെടുത്തു

Last Updated:

പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർകോട്: മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് ഒരുക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മുള്ളേരിയ സി എച്ച് സിയിൽ ജീവനക്കാർ ഒരുക്കിയ പുൽകൂടാണ് നശിപ്പിച്ചത്. എരഞ്ഞിപ്പുഴ സ്വദേശി മുസ്തഫയാണ് പുൽകൂട് നശിപ്പിച്ചത്.
advertisement

Also Read- ക്രമക്കേട് നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം ജി സര്‍വകലാശാല ഉദ്യോഗസ്ഥ എൽസിയെ പിരിച്ചു വിട്ടു

പുൽക്കൂടിന് അകത്തുണ്ടായിരുന്ന ഉണ്ണിയേശുവിന്റെ ഉൾപ്പെടെയുള്ള രൂപങ്ങൾ എരഞ്ഞിപ്പുഴ സ്വദേശി എടുത്തുകൊണ്ടുപോയി. സർക്കാർ ആശുപത്രിയിൽ പുൽക്കൂട് വെക്കാൻ പാടില്ലെന്ന് പറഞ്ഞാണ് മുസ്തഫ ഈ അതിക്രമം ചെയ്തത്. പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Also Read- ഗർഭപാത്രം നീക്കം ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട വനിതാ ഡോക്ടർ അറസ്റ്റില്‍

advertisement

കൈയില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെയുള്‍പ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ തട്ടിക്കയറുകയും പരാതി ഉണ്ടെങ്കില്‍ യേശുക്രിസ്തുവിനോട് പറയാനാണ് ഇയാള്‍ വെല്ലുവിളിക്കുന്നത്. ചോദ്യം ചെയ്ത ആളോട് ഇയാള്‍ ഫോണ്‍ നമ്പറും മേല്‍വിലാസവും പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സര്‍ക്കാര്‍ ആശുപത്രിയിലെ പുല്‍ക്കൂട് തകര്‍ത്തു; ഉണ്ണിയേശുവിനെയുള്‍പ്പെടെ കവറിലിട്ട് കൊണ്ടുപോയി; പൊലീസ് കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories