തിരുവനന്തപുരം കഴുക്കൂട്ടത്ത് താമസിച്ചുവരികയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയുടെ മകന്റെ മരണം കൊലപാതകം. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം. കുഞ്ഞിന്റെ മാതാവും സുഹൃത്തും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
ഞായറാഴ്ചയായിരുന്നു കഴക്കൂട്ടത്ത് താമസിച്ചുവരികയായിരുന്ന ബംഗാള്‍ ഹേലാഗച്ചി സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദര്‍ (4) മരിച്ചത്. വൈകിട്ട് മുന്നിയും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് ഉറങ്ങിയ കുഞ്ഞ് പിന്നെ ഉണര്‍ന്നില്ല എന്നായിരുന്നു അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്.
advertisement
എന്നാല്‍ കുഞ്ഞിൻ്റെ കഴുത്തില്‍ കണ്ട പാടില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റേത് കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ പോലീസിന് ബോധ്യമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ വ്യക്തത വരികയായിരുന്നു.
Summary: The death of a toddler, the son of a West Bengal native residing in Kazhakkoottam, Thiruvananthapuram, has been confirmed as a murder. The post-mortem report revealed that a fatal neck injury was the cause of death. Based on this, the police concluded that the child was likely strangled to death. The child's mother and her male friend are currently in police custody and will undergo detailed interrogation.
