TRENDING:

Gold Smuggling Case | ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി ഇന്ത്യ; ദുബായ് പൊലീസ് ചോദ്യം ചെയ്തു

Last Updated:

എൻ.ഐ.എ വാറണ്ട് പുറപ്പെടുവിച്ച പ്രതിയെ ദുബായിൽ നിന്നും ഇന്ത്യയിലെത്തിക്കാനാണ് നടപടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി/ദുബായ്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷന്‍ ബ്യൂറോയെയും യുഎഇ സര്‍ക്കാരിനെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എൻ.ഐ.എ വാറണ്ട് പുറപ്പെടുവിച്ച പ്രതിയെ ദുബായിൽ നിന്നും ഇന്ത്യയിലെത്തിക്കാനാണ് നടപടി.
advertisement

ഇതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിനെ യു.എയഇ പൊലീസ് ചോദ്യം ചെയ്തതായും വിവരമുണ്ട്. ഫൈസലിന് യുഎഇ യാത്രാവിലക്കും ഏർപ്പെടുത്തി.

കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ 1999 ല്‍ ഒപ്പുവച്ച ഉടമ്പടിയുണ്ടെങ്കിലും ഇതിനു കാലതാമസമുണ്ടായേക്കാം. എന്നാല്‍, നാടുകടത്താന്‍ ഇന്ത്യ അഭ്യര്‍ഥിച്ചാല്‍ യുഎഇ വേഗത്തില്‍ നടപടിയെടുക്കാറുണ്ട്.

TRENDING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു [NEWS]'നിയമസഭാ സ്പീക്കറെ നീക്കണം'; ചട്ടം 65 പ്രകാരം എം ഉമ്മര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി [NEWS]എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി [NEWS]

advertisement

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷാര്‍ഷ് ദ് അഫയ്ര്‍ റാഷിദ് ഖമീസ് അലി മുസാഖിരി അല്‍ ഷെമെയ്ലി ദുബായിലേക്കു മടങ്ങി. യുഎഇ എംബസിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തു നിന്നു ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ അദ്ദേഹം അവിടെ നിന്നാണ് ഇന്ത്യ വിട്ടത്.

സ്വർണം അടങ്ങിയ നയതന്ത്ര ബാഗേജ് ഷെമെയ്ലിയുടെ വിലാസത്തിലാണ് എത്തിയത്. എന്നാല്‍ ഫോണ്‍ നമ്പര്‍ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയും കേസിലെ ഒന്നാം പ്രതിയുമായ പി.എസ്. സരിത്തിന്റേതായിരുന്നു. സ്വര്‍ണം പിടികൂടിയ ദിവസം ഉള്‍പ്പെടെ ഷെമെയ്ലി, കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

advertisement

ഷെമെയ്ലിക്കു പങ്കുണ്ടെന്ന് മറ്റൊരു  പ്രതി സന്ദീപ് നായരും ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഭക്ഷ്യസാധനങ്ങള്‍ അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും സ്വര്‍ണത്തെക്കുറിച്ച് അറിയില്ലെന്നും ഷെമെയ്ലിയുടെ നിലപാട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി ഇന്ത്യ; ദുബായ് പൊലീസ് ചോദ്യം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories