ഇതും വായിക്കുക: 'ലൈംഗിക തൊഴിലാളി ഉത്പന്നമല്ല; അനാശാസ്യകേന്ദ്രത്തിൽ പോകുന്നവർക്കെതിരെ വ്യഭിചാര പ്രേരണയ്ക്ക് കേസെടുക്കാം:' ഹൈക്കോടതി
തിരുവനന്തപുരം പോക്‌സോ കോടതിയുടെ പരിഗണനയിലുളള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പതിനെട്ടുകാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂളില്‍ സഹപാഠിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു ആണ്‍കുട്ടിക്കെതിരായ കേസ്. 2023ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പതിനെട്ടുകാരനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടിക്ക് 17 വയസായിരുന്നു. പതിനെട്ട് വയസാകാന്‍ ആറ് മാസം കൂടിയുണ്ടായിരുന്നു. പതിനെട്ട് വയസായാല്‍ മാത്രമേ ഉഭയസമ്മത പ്രകാരമുളള ബന്ധമായി കണക്കാക്കാനാകുമായിരുന്നുളളു. കൗമാരചാപല്യമാണ് ക്രിമിനല്‍ കേസായി പരിഗണിച്ചതെന്ന് കോടതി വിലയിരുത്തി.
advertisement
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 10, 2025 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയം തുടരാൻ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18കാരനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി