TRENDING:

'ഇരകളെ കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച് , മൃതദേഹം കുഴിച്ചിട്ട സ്ഥലത്താണോ കൃത്യം നടന്നതെന്ന് കണ്ടെത്തണം'; ദക്ഷിണ മേഖല ഐജി

Last Updated:

മൂന്ന് ജില്ലകളിലെ പോലീസ് സംയുക്തമായി സംഭവത്തില്‍ അന്വേഷണം നടത്തും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടി 2 സ്ത്രീകളെ 'നരബലി' നല്‍കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സാമ്പത്തിക നേട്ടത്തിനായാണ് കൃത്യം നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി ദക്ഷിണ മേഖല ഐജി പി. പ്രകാശ് പറഞ്ഞു. മൂന്ന് ജില്ലകളിലെ പോലീസ് സംയുക്തമായി സംഭവത്തില്‍ അന്വേഷണം നടത്തും.
advertisement

കൊല്ലപ്പെട്ട പത്മ, റോസ്ലിന്‍ എന്നിവരെ തെറ്റിദ്ധരിപ്പിച്ച് കടത്തികൊണ്ട് പോയതാകാനാണ് സാധ്യത.രണ്ട് മൃതദ്ദേഹങ്ങളും ഒരിടത്താണ് കുഴിച്ചിട്ടിരിക്കുന്നത്. ഇവിടെ വച്ച് തന്നെയാണോ കൃത്യം നടത്തിയതെന്നും കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള കേസ് കേരളത്തിൽ കുറവാണ്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും ഐജി പി. പ്രകാശ് പറഞ്ഞു.

ALSO READ-കൊച്ചിയിലെ നരബലി നടത്തിയത് ഐശ്വര്യത്തിനും സമ്പത്തിനും; യുവതികളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടു

തിരുവല്ല ഇലന്തൂർ സ്വദേശിയായ  ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു. കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് നരബലി നടത്തിയെന്ന കണ്ടെത്തലിൽ‌ എത്തിയിരിക്കുന്നത്.

advertisement

ALSO RAED-കേരളത്തില്‍ നരബലി; മൂന്ന് ജില്ല പോലീസ് മേധാവിമാര്‍ സംയുക്തമായി അന്വേഷിക്കും

ഒരു മൃതദേഹം കുഴിച്ചിട്ടത് പത്തനംതിട്ടയിലെ ഇലന്തൂരിലാണ്. കേരളത്തെ ഞെട്ടിക്കുന്ന അസാധരണ കേസെന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്.

advertisement

കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി .പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം.

summery - A shocking case of human sacrifice has been reported in Kerala, as two women who had been reported missing have been murdered. A couple and an agent are under the custody of Kerala Police on Tuesday allegedly for performing human sacrifice. According to the police, Shihab,an agent from Perumbavoor in Ernakulam district lured two women from Kaladi and Kadavantra area for a couple in Thiruvalla in Pathanamthitta district. The agent and the couple -- identified as Vaidyan Bhagwal and Leela -- have been arrested. The murdered women identified as Padma and Roslyn.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഇരകളെ കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച് , മൃതദേഹം കുഴിച്ചിട്ട സ്ഥലത്താണോ കൃത്യം നടന്നതെന്ന് കണ്ടെത്തണം'; ദക്ഷിണ മേഖല ഐജി
Open in App
Home
Video
Impact Shorts
Web Stories