കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി, മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. കൊച്ചി ഷിപ്പ്‌യാഡിനു സമീപത്തെ ഒരു ബാറിൽ യുവാക്കൾക്കും ഒരു സ്ത്രീക്കുമൊപ്പം യുവതി എത്തി.
അവിടെവച്ച് കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റുന്നത്. സുഹൃത്തായ സ്ത്രീ ഈ സമയം കാറിൽ കയറിയില്ല. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറുമായി കറങ്ങിയ യുവാക്കൾ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. അർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു.
advertisement
അവശനിലയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കളമശ്ശേരി മെഡിക്കൽ കോളജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്.
