യുവതിയുമായി കൊച്ചി നഗരത്തിലൂടെ 45 മിനിറ്റ് വാഹനം ഓടിച്ചു; രാജസ്ഥാൻ സ്വദേശിനി ഹോട്ടലിൽ കാത്തുനിന്നു

Last Updated:

കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി, മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

കൊച്ചി: ഓടുന്ന കാറിനുള്ളിൽ വച്ച് 19കാരിയായ മോഡലിനെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി, മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിംപലിന്‍റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത മഹീന്ദ്ര ഥാർ വാഹനവും വിവേകിന്റേതാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ ലഹരി പരിശോധനക്കും വിധേയമാക്കും.
ഡിംപലും മറ്റു പ്രതികളും ചേർന്നാണ് പീഡനത്തിന് ഇരയായ യുവതിയെ ബാറിൽ എത്തിക്കുന്നത്. അവിടെവച്ച് കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റുന്നത്. എന്നാൽ ഈ സമയത്ത് ഡിംപൽ വാഹനത്തിൽ കയറിയില്ല. 45 മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശ്ശേരി മെഡിക്കൽ കോളജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും.
advertisement
വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. രാത്രി പത്തുമണിയോടെ പെൺകുട്ടി ബാറിൽ കുഴഞ്ഞു വീണു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
advertisement
Also Read- വിറക് ചോദിച്ച് വീട്ടിലെത്തി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽകൊണ്ടുപോയി വാഹനത്തിനുളളിൽവെച്ച് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അ‌ർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുമായി കൊച്ചി നഗരത്തിലൂടെ 45 മിനിറ്റ് വാഹനം ഓടിച്ചു; രാജസ്ഥാൻ സ്വദേശിനി ഹോട്ടലിൽ കാത്തുനിന്നു
Next Article
advertisement
Love Horoscope December 22 | ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ് ; വ്യക്തമായി ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം അറിയാം
ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ് ; വ്യക്തമായി ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ സന്തോഷവും പുതിയ തുടക്കത്തിനും സാധ്യതയുണ്ട്

  • കുംഭം രാശികൾക്ക് തെറ്റിദ്ധാരണകൾ നേരിടേണ്ടി വരാം

  • കന്നി രാശിക്കാർക്ക് ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ്

View All
advertisement