TRENDING:

Murder |കൊച്ചിയില്‍ ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയത് ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കഴുത്ത് ഞെരിച്ച്

Last Updated:

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം നാരായണൻ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി കടവന്ത്രയില്‍ (Kadavanthra) ഭാര്യയെയും (wife) 2 മക്കളെയും (children) കൊലപ്പെടുത്തിയതെന്ന് (murder) തെളിഞ്ഞു. ഉറക്ക ഗുളിക നല്‍കി ഭാര്യ ജോയ മോളേയും മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് എന്നിവരെയും ആദ്യം മയക്കി കിടത്തി. പിന്നീട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഷൂസിന്റെ ലെയ്‌സ് ഉപയോഗിച്ചാണ് നാരായണന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
advertisement

ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട് സ്വദേശിയായ നാരായണന്‍ ഭാര്യ ജോയ മോളേയും മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് എന്നിവരെയും കടവന്ത്ര ഗിരിനഗറിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. നാരായണനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമെന്നാണ് തെളിഞ്ഞത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. ആത്മഹത്യ ചെയ്യാനായി നാരായണന്‍ കഴുത്തില്‍ കത്തി കൊണ്ട് മുറിയ്ക്കുകയും ചെയ്തിരുന്നു.

ജോയ മോളെ സഹോദരി ഇവരുടെ ഫോണിലേയ്ക്ക് രാവിലെ വിളിച്ചു. എന്നാല്‍ ജോയ മോളോട് സംസാരിയ്ക്കാന്‍ സാധിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ ഗിരിനഗറിലെ വീട്ടിലെത്തിയത്. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജോയ മോളും മക്കളും മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസിന്റെ ആംബലന്‍സ് എത്തിയാണ് നാരായണനെയും ഭാര്യയെയും മക്കളെയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

advertisement

വര്‍ഷങ്ങളായി നാരായണന്‍ കൊച്ചിയില്‍ പൂക്കള്‍ വില്‍ക്കുന്ന ഷോപ്പ് നടത്തി വരികയായിരുന്നു. ഷോപ്പിന്റെ വാടക മാത്രമായി മാസം 50000 രൂപയിലധികം വേണ്ടി വന്നിരുന്നു. ഇതോടൊപ്പം വീട്ടുവാകടകയായി 14000 രൂപയും നല്‍കിയിരുന്നു. കോവിഡിനെത്തുടര്‍ന്ന് കച്ചവടം കുറഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി കുടുംബം. കുട്ടികളുടെ ഫീസ് അടയ്ക്കുന്നത് പോലും മുടങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നാരായണനെ ആദ്യം പോലീസ് പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന് നാരായണനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

advertisement

Murder | 50 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസുകാരനെ അച്ഛന്‍ തല്ലിക്കൊന്നു

താനെ: മഹാരാഷ്ട്രയില്‍ അന്‍പത് രൂപ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസ്സുകാരനെ അച്ഛന്‍ തല്ലിക്കൊന്നു. താനെ ജില്ലയിലെ കല്‍വയിലാണ് ദാരുണമായ സംഭവം. അമ്പത് രൂപ കട്ടെടുത്തെന്നാരോപിച്ച് നാല്‍പത്തിയൊന്നുകാരനായ സന്ദീപ് മകനെ മര്‍ദ്ദിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മകനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ പത്തു വയസുകാരന്‍ മരിച്ചിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ബലന്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. മരിച്ച ബാലന്റെ സഹോദരി ദൃക്‌സാക്ഷിയാണ്. സന്ദീപിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder |കൊച്ചിയില്‍ ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയത് ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കഴുത്ത് ഞെരിച്ച്
Open in App
Home
Video
Impact Shorts
Web Stories