പീഡനം ചെറുത്ത 11 വയസുകാരിയെ അടിച്ചു കൊന്നു; മൃതദേഹം കെട്ടിത്തൂക്കി
പുള്ളാവൂര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് കുന്ദമംഗലം പൊലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാളുടെ തട്ടിപ്പിനിരയായ കൊടുവള്ളി സ്വദേശിയും പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരന്റെ ഉടമസ്ഥതയില്‍ തലപ്പെരുമണ്ണ ചിരുകണ്ടിയിലുള്ള വീട് വാടകക്കെടുത്ത് താമസിച്ച അബ്ദുല്‍ ഹക്കിം തനിക്ക് അത്ഭുത സിദ്ധിയുണ്ടെന്ന് ഇവരെ വിശ്വസിച്ചു.
'ചൊവ്വാദോഷം' മാറ്റാൻ യുവതിയെ പലതവണ ബലാത്സംഗം ചെയ്തു; പിതൃസഹോദരൻ പിടിയിൽ
advertisement
പരാതിക്കാരനും ഭാര്യക്കുമുള്ള അസുഖം മാറ്റിക്കൊടുക്കാമെന്നും പറഞ്ഞ് 20 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചര ലക്ഷം രൂപയും ഇയാള്‍ കൈക്കലാക്കി. പിന്നീട് ഇവിടെ നിന്നും താമസം മാറിയ വ്യാജ സിദ്ധനെകുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മാനഹാനി ഭയന്ന് തട്ടിപ്പിനിരയായ വിവരം പുറത്തു പറയാതിരുന്നത് വ്യാജ സിദ്ധന് തുണയായി. സമാന കേസില്‍ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതിയെ കൊടുവള്ളി പൊലീസ് ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്തുകയും രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളാഞ്ചേരിയിലെ ജ്വല്ലറിയിൽ നിന്ന് 102 ഗ്രാം സ്വര്‍ണാഭരങ്ങള്‍ പിടിച്ചെടുത്തത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.സമാന കേസില്‍ നേരത്തെ കുന്ദംഗലം പൊലീസും അബ്ദുല്‍ ഹക്കീമിനെ അറസ്റ്റ് ചെയ്തിരുന്നു.
