advertisement

പീഡനം ചെറുത്ത 11 വയസുകാരിയെ അടിച്ചു കൊന്നു; മൃതദേഹം കെട്ടിത്തൂക്കി

Last Updated:
ന്യൂഡൽഹി: പീഡനം ചെറുത്ത പതിനൊന്നുകാരിയായ പെൺകുട്ടിയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ മയിൻപുരി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. തുടർച്ചയായി അടിച്ചതിനെ തുടർന്ന് പെൺകുട്ടി മരിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ സമീപത്തെ മരത്തിൽ കെട്ടിതൂക്കി.
ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനു ശേഷം വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിവരുന്ന വഴിയാണ് പെൺകുട്ടി ആക്രമണത്തിന് ഇരയായത്. സൈക്കിളിൽ വരവേ തടഞ്ഞുനിർത്തി മൂന്നംഗസംഘം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പീഡനശ്രമം തടഞ്ഞ കുട്ടിയെ തുടർച്ചയായി അടിക്കുകയായിരുന്നു. തുടർച്ചയായ മർദ്ദനമേറ്റ് കുട്ടി മരിക്കുകയായിരുന്നു.
advertisement
മർദ്ദനത്തിൽ മരിച്ച പെൺകുട്ടിയെ സമൂപത്തെ മരത്തിൽ കെട്ടിത്തൂക്കി. പ്രദേശത്തെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡനം ചെറുത്ത 11 വയസുകാരിയെ അടിച്ചു കൊന്നു; മൃതദേഹം കെട്ടിത്തൂക്കി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement