advertisement

'ചൊവ്വാദോഷം' മാറ്റാൻ യുവതിയെ പലതവണ ബലാത്സംഗം ചെയ്തു; പിതൃസഹോദരൻ പിടിയിൽ

Last Updated:
ന്യൂഡൽഹി: ചൊവ്വാദോഷം മാറ്റാനെന്ന പേരിൽ നാലുവർഷമായി ചേട്ടന്റെ മകളെ ബലാത്സംഗം ചെയ്തുവന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരിയായ പെൺകുട്ടിയാണ് പലതവണ ബലാത്സംഗത്തിനിരയായത്. ദോഷം തീർത്തില്ലെങ്കിൽ പിതാവ് മരണപ്പെടുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് നാലുവർഷക്കാലമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവന്നത്.
വിവാഹത്തിനുശേഷവും പെൺകുട്ടിയെ ഇയാൾ ലൈംഗികബന്ധത്തിനായി നിർബന്ധിക്കുകയായിരുന്നു. ഇതേ തുടർന്ന് ഭർതൃപിതാവിനോട് വിവരം പറയാൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു. ഇതുകേട്ട ഭർതൃപിതാവ് തന്നെ പെൺകുട്ടിയെയുംകൂട്ടി നരേല പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സെപ്തംബർ 13ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അന്നുതന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് ലഭ്യമാക്കാൻ ഡൽഹി വനിതാ കമ്മീഷനോട് പൊലീസ് ആവശ്യപ്പെട്ടു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ചൊവ്വാദോഷം' മാറ്റാൻ യുവതിയെ പലതവണ ബലാത്സംഗം ചെയ്തു; പിതൃസഹോദരൻ പിടിയിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement