TRENDING:

കൊല്ലത്ത് യുവതിയെ കാർ കയറ്റിക്കൊന്ന കേസ്; അജ്മൽ രണ്ടുമാസത്തിനിടെ 8 ലക്ഷം രൂപയോളം കൈപ്പറ്റിയെന്ന് ഡോ.ശ്രീക്കുട്ടി

Last Updated:

പണവും സ്വർണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കൽ നിന്ന് അജ്മൽ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിക്കാനിടയായ സംഭവത്തിലെ പ്രതി അജ്മൽ രണ്ടുമാസത്തിനിടെ 8 ലക്ഷം രൂപയോളം തന്റെ കയ്യിൽ നിന്നും കൈപ്പറ്റിയെന്ന് ഡോക്ടർ ശ്രീക്കുട്ടി. ഡോക്ടർ ശ്രീക്കുട്ടി അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണ്. ഇതിനിടെ അജ്മൽ ശ്രീക്കുട്ടിയിൽ നിന്ന് 8 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വർണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കൽ നിന്ന് അജ്മൽ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നൽകിയത്. കൂടുതൽ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്.
advertisement

രണ്ട് മാസം മുമ്പ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് അജ്മിലെന ശ്രീക്കുട്ടി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി. കഴിഞ്ഞ ദിവസം ഇരുവരും സഞ്ചരിച്ച കാറടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. ഒപ്പം സഞ്ചരിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഓടിച്ച അജ്മൽ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാത്തതിൽ തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പം ഉണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ആയ ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു.

advertisement

ശ്രീക്കുട്ടിക്ക് അപകടത്തിൽ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന ഇവരെ അധികൃതർ പുറത്താക്കിയിരുന്നു. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഡോക്ടർ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയിൽ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ഇതിന് പിന്നാലെ ശ്രീക്കുട്ടിയെ പ്രതി ചേർത്ത് പൊലീസ് കേസുടുക്കുയും ചെയ്തിരുന്നു. നരഹത്യാ കുറ്റവും പ്രേരണ കുറ്റവും ചുമത്തിയിട്ടുണ്ട്. അപകട ശേഷം വാഹനം മുന്നോട്ടെടുക്കാൻ നിർദ്ദേശിച്ചത് ശ്രീക്കുട്ടിയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശ്രീക്കുട്ടിയെയും അജ്മലിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയുമാണ്. അജ്മലിനെതിരെ മനപൂർവ്വമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കൽ, മോട്ടോർ വെഹിക്കിൾ ആക്ട് എന്നിവ പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് യുവതിയെ കാർ കയറ്റിക്കൊന്ന കേസ്; അജ്മൽ രണ്ടുമാസത്തിനിടെ 8 ലക്ഷം രൂപയോളം കൈപ്പറ്റിയെന്ന് ഡോ.ശ്രീക്കുട്ടി
Open in App
Home
Video
Impact Shorts
Web Stories