കൊലപാതകത്തിൽ മറ്റ് ചിലർക്കു കൂടി പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. വാടക വീടിനു സമീപത്തെ കാടുകയറിയ സ്ഥലത്ത് കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അരയ്ക്കു താഴെ മുറിച്ചു മാറ്റിയ നിലയിലായിരുന്നു.
BEST PERFORMING STORIES:അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് [NEWS] Break the Chain എന്നു പണ്ടേ പറഞ്ഞ മച്ചാന്റെ പേരിൽ ആശംസകൾ! [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]
advertisement
ദേഹത്ത് പൊള്ളലേറ്റ പാടുമുണ്ടായിരുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനാവില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. സുചിത്ര ജയ്പൂരിലേക്ക് പോയെന്ന് വരുത്തി തീർക്കാനാണ് കാമുകനായ പ്രതി പ്രശാന്ത് ശ്രമിച്ചത്.
സുചിത്രയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രദേശത്തുൾപ്പെടെ വിശദമായ പരിശോധന നടത്തിയ ശേഷമാകും കസ്റ്റഡി അപേക്ഷ നൽകുക. മാർച്ച് 17 ന് കൊല്ലത്തെ വീട്ടിൽ നിന്ന് പുറപ്പെട്ട സുചിത്ര പാലക്കാട് മണലി ശ്രീറാം നഗറിൽ പ്രതിയുടെ വാടക വീട്ടിലേക്കെത്തുകയായിരുന്നു. 20 നാണ് കൊല നടന്നത്.