വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത സ്വത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമായതിനാൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അനിൽ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വത്ത് കൈമാറിയിട്ടുണ്ട്. അവരും കേസ് അവസാനിപ്പിക്കാനുള്ള സമ്മർദ്ദവുമായി രംഗത്തുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
Also Read കൂടത്തിൽ സ്വത്ത് തട്ടിപ്പ് കേസ്; മുൻ കളക്ടർ ഉൾപ്പെടെ 12 പേർക്കെതിരെ കേസ്
പ്രതികളില്‍ പലരും സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലുള്ളവരാണ്. അവരെ പ്രതിസ്ഥാനത്തു നിര്‍ത്തി തെളിവു ശേഖരിക്കാന്‍ കഴിയാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. തെളിവുകളുണ്ടായിട്ടും അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു. വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത സ്വത്തുക്കളില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതു കേസ് ഒതുക്കി തീര്‍ക്കുന്നതിന്റെ തെളിവാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
നിലവിൽ കരമന പൊലീസും ജില്ലാ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിക്കുന്നത്.
