തിരുവനന്തപുരം കൂടത്തിൽ സ്വത്ത് തട്ടിപ്പ് കേസ്; മുൻ കളക്ടർ ഉൾപ്പെടെ 12 പേർക്കെതിരെ കേസ്
Last Updated:
ദുരൂഹ മരണങ്ങൾ സംബന്ധിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല. ഒക്ടോബര്‍ 17-നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽമുൻ കളക്ടർ മോഹന്‍ദാസും കാര്യസ്ഥൻ രവീന്ദ്രൻ നായരും ഉൾപ്പെടെ 12 പ്രതികൾ. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരാണ് ഒന്നാം പ്രതി. മറ്റൊരു കാര്യസ്ഥന്‍ സഹദേവന്‍ രണ്ടാം പ്രതിയും മുന്‍ കളക്ടര്‍ മോഹന്‍ദാസ് പത്താം പ്രതിയുമാണ്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അതേ സമയം ദുരൂഹ മരണങ്ങൾ സംബന്ധിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല. ഒക്ടോബര്‍ 17-നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വയനാട് മുൻ കളക്ടറായിരുന്ന മോഹന്‍ദാസിന്റെ ഭാര്യക്ക് വ്യാജ ഒസ്യത്ത് പ്രകാരം സ്വത്ത് ലഭിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് 12 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വില്‍പ്പത്രപ്രമനുസരിച്ച് ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം രവീന്ദ്രന്‍ നായര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ജയമാധവന്‍നായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്.
advertisement
അത്സമയം ക്രൈംബ്രാഞ്ച് സംഘത്തിലെ എസ്.ഐ. ശശിധരന്‍പിള്ള കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപവുമായി കാര്യസ്ഥൻ രവീന്ദ്രൻ നായരും രംഗത്തെത്തിയിട്ടുണ്ട്. എസി.ഐ അഞ്ചുസെന്റ് സ്ഥലം ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇതിനു തയാറാകത്തതിനെ തുടർന്നാണ് തനിക്കെതിരെ റിപ്പോർട്ട് നൽകിയതെന്നും ഇയാൾ പറയുന്നു. ഈ പരാതിയും പ്രത്യേക് സംഘം അന്വേഷിക്കും.
ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹയുണ്ടെന്നാരോപിച്ച് പിതൃസഹോദരന്റെ മകന്‍ സുനിലും രംഗത്തെത്തി.
Location :
First Published :
October 28, 2019 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം കൂടത്തിൽ സ്വത്ത് തട്ടിപ്പ് കേസ്; മുൻ കളക്ടർ ഉൾപ്പെടെ 12 പേർക്കെതിരെ കേസ്


