TRENDING:

ബൈക്കിന്റെ നമ്പർ പ്ലേറ്റ് സ്റ്റിക്കർ കൊണ്ട് മറച്ച് നടുറോഡിൽ നഗ്നതാപ്രദര്‍ശനം; യുവതി ക്യാമറയില്‍ പകര്‍ത്തി

Last Updated:

യുവതി തന്നെയാണ് ആക്രോശിച്ചുകൊണ്ട് ഫോണിന്റെ ക്യാമറയിൽ പകർത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: നടുറോഡിൽ യുവതിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയയാള്‍ പോലീസ് പിടിയിൽ. കുറിച്ചിയിൽ വാടകവീട്ടിൽ താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്പിൽ സിബി ചാക്കോ (45) ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പനച്ചിക്കാട് മൂലക്കുളം നീലംചിറയിലാണ് യുവതിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയത്. ഇത് കണ്ട യുവതി ഉ‍ടൻ തന്നെ തന്റെ ഫോണിൽ പകര്‍ത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ജാമ്യമില്ലാവകുപ്പ്പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
advertisement

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിന്റെ രണ്ട് നമ്പർ പ്ലേറ്റും സ്റ്റിക്കർ ഉപയോഗിച്ച് മറച്ച് നിലയിലായിരുന്നു. ഇടവഴിയിൽ യുവതി വരുന്നത് ദൂരെ നിന്നുകണ്ട യുവാവ് നഗ്നതാപ്രദർശനം നടത്തി. യുവതി അടുത്തെത്തിയതോടെ ബൈക്കിലിരുന്ന് മോശമായി പെരുമാറിയ യുവാവിന്റെ വീഡിയോ യുവതി തന്നെയാണ് ആക്രോശിച്ചുകൊണ്ട് ഫോണിന്റെ ക്യാമറയിൽ പകർത്തിയത്. അതോടെ ഇയാൾ ബൈക്ക് സ്റ്റാർട്ടുചെയ്ത് ഓടിപോകുകയായിരുന്നു.

Also read-ബസിനുള്ളിൽ വീണ്ടും യുവതിക്കുനേരെ നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടയും; ഹോട്ടല്‍ ജീവനക്കാരൻ പിടിയിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിൽ യുവതി ചിങ്ങവനം പോലീസിൽ പരാതിനൽകി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മുൻപ് വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾ കുറച്ചുകാലമായി ഭാര്യയുമായി വേർപിരിഞ്ഞുകഴിയുകയാണ്. മുൻപും ഇയാൾ പൊതുസ്ഥലങ്ങളിൽ നഗ്നതാപ്രദർശനം നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബൈക്കിന്റെ നമ്പർ പ്ലേറ്റ് സ്റ്റിക്കർ കൊണ്ട് മറച്ച് നടുറോഡിൽ നഗ്നതാപ്രദര്‍ശനം; യുവതി ക്യാമറയില്‍ പകര്‍ത്തി
Open in App
Home
Video
Impact Shorts
Web Stories