TRENDING:

കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സൈഫിയ്ക്ക് ഭീകരവാദ ബന്ധം സ്ഥിരീകരിച്ചു

Last Updated:

ഷാരൂഖ് ഭീകരവാദ ആശയത്തിലേക്ക് ആകൃഷ്ടനായത് ഒരു വർഷം മുൻപ്. ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ കാണുന്നത് പതിവെന്നും കണ്ടെത്തൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയ്ക്ക് ഭീകരവാദ ബന്ധം സ്ഥിരീകരിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഭീകരവാദ ബന്ധം സ്ഥിരീകരിച്ചത്. ഷാരൂഖ് ഭീകരവാദ ആശയത്തിലേക്ക് ആകൃഷ്ടനായത് ഒരു വർഷം മുൻപ്. ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ കാണുന്നത് പതിവെന്നും കണ്ടെത്തൽ.
advertisement

ഷെഹീൻ ബാഗ് കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും കേന്ദ്ര ഏജൻസികൾ. ഷാരൂഖിന്റെ സഹായികളെ കണ്ടെത്താൻ ലോക്കൽ പോലീസിന്റെ സഹായത്തോടെയാകും ഷഹീൻ ബാഗിൽ പരിശോധന നടത്തുക.

Also Read-ഷാരുഖ് സൈഫി കുറ്റംസമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ്; ഫോണും എടിഎം കാർഡും പിടിച്ചെടുത്തു

ഷാരൂഖ് സൈഫിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലിന് പുറമേ ട്രെയിനിൽ നിന്ന് ചാടിയപ്പോഴുള്ള പരിക്കുകളും ഷാരൂഖിനുണ്ട്. എ ഡി ജി പി ആശുപത്രി സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സ തീരുമാനിക്കും.

advertisement

പൊലീസ് പിടിയിലാകും മുമ്പ് ഇയാൾ രത്നഗിരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസിനെ പേടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് ഇന്റലിജൻസിന്റെ വിവരപ്രകാരം മഹാരാഷ്ട്ര എടിഎസും രത്നഗിരി പൊലീസും ചേർന്ന് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു.

Also Read-‘മകൻ കേരളത്തിലേക്ക് പോയതിനെ കുറിച്ച് അറിയില്ല, കുറ്റക്കാരനാണെങ്കില്‍ ഉറപ്പായും ശിക്ഷിക്കപ്പെടണം’: ഷാറുഖിന്റെ പിതാവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളിൽ അക്രമി പെട്രോളൊഴിച്ച് തീയിട്ടത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടിയ മൂന്നു പേർ മരിച്ചു. ട്രെയിൻ ഉടൻതന്നെ ചങ്ങല വലിച്ചു നിർത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സൈഫിയ്ക്ക് ഭീകരവാദ ബന്ധം സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories