നേരത്തെ കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ ചോദ്യംചെയ്തിരുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം കൈമാറിയത് എന്നായിരുന്നു പരാതിക്കാർ മൊഴി നല്‍കിയത്.
കേസില്‍ തനിക്ക് പങ്കൊന്നുമില്ലെന്നായിരുന്നു സുധാകരന്റെ വാദം. എന്നാല്‍, ഇത് തള്ളി അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോയി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
advertisement
ക്രൈംബ്രാഞ്ചിന്റെ കളമശേരി യൂണിറ്റാണ് കേസിൽ അന്വേഷണം നടത്തുന്നത്. മോൻസൻ കേസുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ കഴിഞ്ഞ വർഷം ജൂണിൽ സുധാകരനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റ് വേണ്ടി വന്നാൽ ജാമ്യം അനുവദിക്കണമെന്ന കോടതി നിര്‍ദേശത്തെ തുടർന്ന് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.